
ചെങ്ങന്നൂര്‍: ശബരിമല തീര്‍ഥാടനത്തിന് കേവലം രണ്ട് മാസക്കാലം ബാക്കി നില്‍ക്കെ മുന്നൊരുക്കങ്ങള്‍ ആരംഭിക്കുവാന്‍ സര്‍ക്കാരോ, ദേവസ്വംബോര്‍ഡോ നടപടികള്‍ സ്വീകരിക്കുന്നില്ല എന്ന് അഖില ഭാരത അയ്യപ്പ സേവാസംഘം ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ : ഡി വിജയകുമാര്‍ ആരോപിച്ചു. താലൂക്ക് യൂണിയന് പ്രസിഡന്റ് എന്‍.സദാശിവന് നായര്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി ഷാജി വേഴപ്പറമ്പില്‍ സ്വാഗതം പറഞ്ഞു. 350 കോടി രൂപ ചെലവാക്കി ചെങ്ങന്നൂരില്‍ ശബരിമല മാതൃകയിലുള്ള ഗേറ്റും അയ്യപ്പഭക്തന്മാര്ക്ക് കൂടി വേണ്ടിയുള്ള ഒരു സ്റ്റേഷന് നിര്‍മ്മിക്കുമെന്നും പ്രഖ്യാപിച്ചിട്ടുള്ളത് ആകുന്നു. ചെങ്ങന്നൂര്‍ സ്റ്റേഷന് നിര്‍മ്മാണത്തിന് 350 കോടി രൂപ വെട്ടി കുറച്ച് 95 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനമാണ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ചെങ്ങന്നൂരിന്റെ അത്രയും പ്രാധാന്യം അവകാശപ്പെടാന്‍ ഇല്ലാത്ത വര്‍ക്കല സ്റ്റേഷന് 150 കോടി അനുവദിച്ചത് തികച്ചും വിവേചനം ആണെന്ന് വിജയകുമാര്‍ ആരോപിച്ചു. 2025-26 നഗരസഭ ബഡ്ജറ്റില്‍ തീര്‍ത്ഥാടനത്തിന് തനത് ഫണ്ടില്‍ നിന്നും 5 ലക്ഷം രൂപ അനുവദിച്ച നഗരസഭാ വൈസ് ചെയര്മാന് കെ.ഷിബുരാജനെ യോഗം അഭിനന്ദിച്ചു. യോഗത്തില്‍ മുനിസിപ്പല്‍ വൈസ് ചെയര്മാന് കെ.ഷിബുരാജന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ ഗോപു പുത്തന്‍ മഠത്തില്‍, എന്‍.ആര്.സി.രാജേഷ്, അഡ്വ.കെ.സന്തോഷ് കുമാര്‍, ബാബു കല്ലൂത്ര, ഗണേഷ് കുമാര്‍, സോമന് പ്ലാപ്പള്ളി, ടി.സി.ഉണ്ണികൃഷ്ണന്, രാമചന്ദ്ര കൈമള്‍, രാജേഷ് മുളക്കുഴ, അംബി തിട്ടമേല്‍, മുരളീധരന് നായര്‍, ശരണ്യ അരുണ്‍, കൊച്ചനിയന് അങ്ങാടിക്കല്‍, സന്തോഷ് മാന്നാര്‍, പ്രവീണ്‍, റിബു ജോണ്‍, വേണു ചെറിയനാട്, ഗിരിജിത്ത്, ശ്രീകുമാര്‍, അരുണ്‍കുമാര്‍, സുനില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.











